
ജയ്പൂർ: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് കുഞ്ഞുവേണമെന്ന് യുവതി. വിചിത്ര ആവശ്യത്തിന് അനുകൂല വിധി പ്രഖ്യാപിച്ച് രാജസ്ഥാൻ ഹൈക്കോടതി.
തുടർന്ന് ഭർത്താവിന് കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു.
ജഡ്ജിമാരായ സന്ദീപ് മേത്ത, ഫർജന്ദ് അലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിൽവാര ജില്ലക്കാരനായ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ചത്.
ഇക്കാര്യം ആവശ്യപ്പെട്ട യുവതി കളക്ടറെ സമീപിക്കുകയും പരോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കളക്ടർ തന്റെ ഹർജിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വിവാഹിതനായത്.






