
ന്യൂഡൽഹി: ജെഎൻയു ഹോസ്റ്റലിൽ
കന്റീനിൽ മാംസം വിളമ്പുന്നതു സംബന്ധിച്ച തർക്കത്തിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസാഹാരം വിളമ്പുന്നതു സംബന്ധിച്ചായിരുന്നു തർക്കം.
എബിവിപി അംഗങ്ങളായ വിദ്യാർഥികൾ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും മാംസവിഭവങ്ങൾ വിളമ്പുന്നതു തടയുകയും ചെയ്തതായി സ്റ്റുഡൻഡ്സ് യൂണിയൻ നേതാക്കൾ ആരോപിച്ചു.
എന്നാൽ ഹോസ്റ്റലിൽ നടത്തിയ പൂജാ ചടങ്ങുകൾ ഇടതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തിയതായി എബിവിപിയും ആരോപിച്ചു.
കല്ലേറ് ഉൾപ്പെടെ നടത്തി വിദ്യാർഥികൾ പോരടിച്ചതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. എബിവിപി പ്രവർത്തകർ ഗുണ്ടായിസം നടത്തി കലാപം സൃഷ്ടിക്കുകയാണെന്നു സ്റ്റുഡൻഡ്സ് യൂണിയൻ ആരോപിച്ചു.






