ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കളളംപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്.
ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഇന്നു രാവിലെയാണ് 79 കാരനായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യലിന് ഹാജരായത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഖാര്‍ഗെയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട ചില വ്യക്തതയ്ക്കു വേണ്ടിയാണ് ഖാര്‍ഗെയെ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.






