മുംബൈ: വായ്പ തട്ടിപ്പ് നടത്തിയ രാജ്യം വിട്ട ജ്വല്ലറി ഉടമ നിരവ് മോദിയുടെ അടുത്ത സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായ സുഭാഷ് ശങ്കര്‍ പരബിനെ ഇന്ത്യയിലെത്തിച്ചതായി സിബിഐ. 208ല്‍ ഈജിപ്തിലേക്ക രക്ഷപ്പെട്ട സുഭാഷിനെ ഇന്നു രാവിലെയാണ് മുംബൈയില്‍ എത്തിച്ചത്. ഇയാളെ 12 മണിക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ വ്യക്തമാക്കി.
നിരവ് മോദി ഉള്‍പ്പെട്ട 7,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയാണ് സുഭാഷ്.
018ല്‍ രജിസ്റ്റര്‍ ചെയ്ത പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് നിരവ് മോദി, സഹോദരന് നിഷാല്‍ മോദി, സുഭാഷ് ശങ്കര്‍ പരബ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ടിലെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു സുഭാഷ് പരബ്.






