ഇഷ്ടങ്ങള്‍ പലര്‍ക്കും വ്യത്യസ്തമായിരിയ്ക്കും. ചിലര്‍ക്ക് വളര്‍ത്തു മൃഗങ്ങളോട് അമിതമായ ഇഷ്ടമുണ്ടായിരിയ്ക്കും. അമേരിക്കന്‍ സ്വദേശിയായ റൂത്ത് ക്ലോസ്നെറിനോട് എന്താണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ അവര്‍ പറയും തനിക്ക് പശുവിനെയാണ് ഏറ്റവും ഇഷ്ടമെന്ന്. എന്നാല്‍ ഇവരുടെ ഇഷ്ടം കുറച്ച് അസാധാരണമാണ് എന്ന് പറയേണ്ടി വരും.
കാരണം തന്റെ മിനസോട്ടയിലെ വീട്ടില്‍ പശുക്കളെ അനുസ്മരിപ്പിക്കുന്ന 19827 വസ്തുക്കളാണ് റൂത്ത് ക്ലോസ്നെര് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ശേഖരണത്തിന്റെ പേരില്‍ അവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്. റൂത്തിന്റെ ശേഖരത്തില്‍ കളിപ്പാട്ടങ്ങള്‍, പ്രതിമകള്‍, തലയിണകള്‍, വസ്ത്രങ്ങള്‍, ഒരു ചെസ്സ് സെറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ 'പശു മ്യൂസിയം' സന്ദര്‍ശിക്കാനും റൂത്ത് ആളുകളെ അനുവദിക്കുന്നുണ്ട്.
2015 -ലായിരുന്നു റൂത്തിന്റെ ആദ്യത്തെ റെക്കോര്‍ഡ്. അന്ന് അവരുടെ കയ്യില്‍ പശുക്കളെ ഓര്‍മ്മിപ്പിക്കുന്ന 15,144 വസ്തുക്കളാണ് ഉണ്ടായിരുന്നത്. ലഫായെറ്റിലെ അവളുടെ വീട് ഇപ്പോള്‍ 'കൗ കളക്ടേഴ്സ് മ്യൂസിയം' എന്നാണ് അറിയപ്പെടുന്നത്. കാറിലെ ലൈസന്‍സ് പ്ലേറ്റില്‍ പോലും 'കൗ ലേഡി' എന്നാണ് എഴുതിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. '' പശുക്കളോടെനിക്ക് വളരെ സ്നേഹമാണ്. എന്റെ മുറിയിലെല്ലാം പശുക്കളെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കളാണ്. അതെന്റെ ലോകമാണ് '' - റൂത്ത് പറയുന്നു.






