
സിദ്ധാര്‍ത്ഥ പ്രദീപ് ഈണമിട്ട 'കീട'മെന്ന ചിത്രത്തിലെ 'കാട്ടു തീ' എന്ന പാട്ട് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റീലീസ് ആയിരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോയിലൂടെയാണ് ഇപ്പോള്‍ ഈ പാട്ട് കൂടുതല്‍ ശ്രദ്ധ നേടുന്നത്. നിരവധി പേര് 'കാട്ടുതീ ' സോങ്ങിന് ചുവടുകള്‍ വച്ചു ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
രജീഷ വിജയന്, വിജയ് ബാബു, ശ്രീനിവാസന്, മണികണ്ഠന് പട്ടാമ്പി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെയ് റീലീസ് ആയി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ടീസര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.






