
മലയാളത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗം തുറന്നു സംസാരിച്ച, ആ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ചിത്രമാണ് 1986ല്‍ പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേശാടനക്കിളികള്‍ കരയാറില്ല. രണ്ട് പെണ്‍സുഹൃത്തുക്കളുടെ ഇടയില്‍ അവര്‍ പോലും അറിയാതെ വളരുന്ന സ്നേഹത്തെ വളരെ മനോഹരമായാണ് ചിത്രത്തില്‍ ആവിഷ്കരിച്ചത്. വ്യത്യസ്തമായ കഥകള്‍ പറഞ്ഞിരുന്ന പത്മരാജന് ചിത്രങ്ങള്‍ക്ക് അന്നുമിന്നും ഒരു വലിയ സ്ഥാനം തന്നെയുണ്ട്. അക്കൂട്ടത്തില്‍ ശാരി എന്ന നടിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തവയാണ് ദേശാടനക്കിളികള്‍ കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തരിത്തോപ്പുകള് എന്നി ചിത്രങ്ങള്‍.
ഇപ്പോഴിതാ ശാരി തന്നെ തനിക്കിഷ്ടപ്പെട്ട സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും ദേശാടനക്കിളി കരയാറില്ല എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ശാരി അവതരിപ്പിച്ച സാലിയുടേത്. പല ഘട്ടങ്ങളിലും നിമ്മിയുടെ താങ്ങും പിന്തുണയും സാലി തന്നെയാണ്. എന്നാൽ ഫ്രെയിമിന് പുറത്ത് നേരെ തിരിച്ചാണ് എന്നാണ് താരം പറയുന്നത്.
സിനിമാസെറ്റിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്നത് കാർത്തികയായിരുന്നു എന്നാണ് താരം പറയുന്നത്. സിനിമ മേഖലയിലെ ആരുമായും താൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല എന്നും എന്നാൽ കാർത്തികയുടെ ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എപ്പോഴും ഫോൺ വിളിക്കുകയോ കാണാറ് ഒന്നും തന്നെ ചെയ്യാറില്ലെങ്കിലും നേരിൽ കണ്ടാൽ ഞങ്ങൾ കുറെ നേരം ഇരുന്നു ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും ശാരി പറയുന്നു.
‘‘സിനിമ മേഖലയിലെ ആരുമായി ഞാൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും സംസാരിക്കാറുള്ളത് കാർത്തികയുമായാണ്. പക്ഷെ എപ്പോഴും ഫോണിൽ സംസാരിക്കുകയോ കാണുകയോ ചെയ്യാറില്ല. എന്നാൽ ഞങ്ങൾ നേരിൽ കണ്ടാൽ കുറെ നേരം ഇരുന്നു സംസാരിക്കാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തികളിൽ ഒരാൾ കാർത്തികയാണ്. ആദ്യ സിനിമയിൽ പോലും സെറ്റിലൊക്കെ വച്ച് എന്നെ സഹായിക്കുകയും എനിക്ക് ഡയലോഗെല്ലാം പറഞ്ഞു പഠിപ്പിച്ചു തരുന്നത് കാർത്തിയാകയായിരുന്നു. ഇപ്പോഴും ആ ബന്ധം നിലനിർത്തുന്നുണ്ട്.
ദേശാടനക്കിളികൾ കരായാറില്ല എന്ന സിനിമയിൽ ഞാൻ ഒഴികെ ഉള്ളവർ എല്ലവരും മുൻപേ അഭിനയിച്ച തെളിഞ്ഞ താരങ്ങളാണ്. ഞാനായിരുന്നു പുതുമുഖം. മോഹൻലാൽ ആയാലും ഉർവശി ആയാലും കാർത്തിക ആയാലും മികച്ച അഭിനേതാക്കളാണ്. അപ്പോൾ അങ്ങനെ ഉള്ളവരുടെ കൂടി അഭിനയിക്കാൻ തന്നെ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. ഡയലോഗ് തെറ്റാതെ പറയണേ എന്ന് മാത്രമായിരുന്നു എന്റെ ആകെ പ്രാർത്ഥന. അതിലും കാർത്തിക ഒരുപാട് സഹായിച്ചു.’’ ശാരി പറയുന്നു.
കാർത്തികയും ശാരിയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം ശാരിയുടെ ആദ്യ ചിത്രം കൂടിയാണ് ‘ദേശാടനക്കിളികൾ കരയാറില്ല.’ അശ്ലീലം എന്ന കാറ്റഗറിയില്‍ മലയാളികള്‍ മാറ്റിനിര്‍ത്തിയ സ്വവര്‍ഗാനുരാഗത്തെ കാഴ്ചക്കാരുടെ മനസ്സില്‍ തങ്ങി നില്ക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യന്‍സ് തന്നെയാണ്.






