More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജോമോൻ ജ്യോതിര്‍ നായകനാകുന്ന ‘പ്രേംപാറ്റ' ഒക്ടോബറിൽ എത്തും : ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

Authored by Web Desk | Last updated: 19 Jun 2026, 1:15 PM | 2 min read

Print
ജോമോൻ ജ്യോതിര്‍ നായകനാകുന്ന ‘പ്രേംപാറ്റ' ഒക്ടോബറിൽ എത്തും : ചിത്രത്തിന്റെ  റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി
ഒരു കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ' ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് സ്‌റ്റുഡിയോ ഔട്ട്സൈഡേഴ്‌സ് റിലീസ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ... വേണ്ടപ്പെട്ട ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം.. പുറത്തിറങ്ങിയതു മുതൽ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് ഉണ്ടായിരിക്കുന്നത്.


ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’. മലയാളി ആഘോഷിച്ച കഞ്ചാവ് പോലെയുള്ള പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തന്റെ എഴുത്തുകൾ കൊണ്ട് വായനക്കാരെ ത്രില്ലടിപ്പിക്കുന്ന ലിജീഷ് കുമാറും മികച്ച സംവിധായകനെന്ന് ഇതിനോടകം തെളിയിച്ച ആമിർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് 'പ്രേംപാറ്റ'യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്.


സന്തോഷ് ട്രോഫി, പൂച്ച സർ തുടങ്ങിയ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് പിന്നാലെയാണ് ജോമോൻ ജ്യോതിറിൻ്റെ പുതിയ മുഖവുമായി 'പ്രേംപാറ്റ'യുടെ പോസ്റ്ററും പുറത്തു വന്നിരിക്കുന്നത്. വാഴ 2 വിൻ്റെ വലിയ വിജയത്തിന് ശേഷം യുവത്വത്തിന്റെ ഇഷ്ടതാരമായി ജോമോൻ മാറിയിട്ടുണ്ട്. ജോമോൻ ജ്യോതിറിനെ കൂടാതെ വലിയ ഒരു താരനിര തന്നെ പ്രേംപാറ്റയിലുണ്ട്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവിട്ട പോസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററിനെ ഇളക്കി മറിക്കാൻ പോകുന്ന ഒരു പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറായാവും 'പ്രേംപാറ്റ' ഒക്ടോബറിൽ വരുന്നത്. പ്രേമത്തിൻ്റെ മാസം ഇനി മുതൽ ഒക്ടോബറാണ് എന്ന പ്രയോഗവും ഇതിനോടകം ചർച്ചയായി കഴിഞ്ഞു.


സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയുടെ തുടർച്ചയായാണ് 'പ്രേംപാറ്റ’യെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.


സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവാ കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയും കോസ്റ്റ്യൂം സമീറ സനീഷുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. സുധി സുരേന്ദ്രനാണ് മേക്കപ്പ്, നൃത്തസംവിധാനം പ്രസന്ന മാസ്റ്റർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ വിഷ്ണു സുജാതനും പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലവുമാണ്. ചീഫ് അസോസിയേറ്റ് സുഹൈൽ എം. മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസാണ് വി എഫ് എക്സ്. സ്പെഷ്യൽ എഫക്റ്റ്സ് ഗണേഷ് ഗംഗാധരൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് സെറീൻ ബാബു, അമൽ സി സദർ. പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്റുകളിൽ എത്തിക്കും.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sangeeth.prathap/

മമിതയ്ക്ക് ജന്മദിനാശംസകളുമായി നടൻ സംഗീത് പ്രതാപ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

photo-www.instagram.com/nayanthara/

ഉയിരിനും ഉലകത്തിനും ഒപ്പം വിഘ്‌നേഷ്; ലോകത്തിലെ ഏറ്റവും നല്ല അച്ഛന് ആശംസകളുമായി നയൻതാര, ചിത്രങ്ങൾ വൈറൽ

photo-www.facebook.com/ActorIrshadAli

സത്യമായും എനിക്കറിയില്ലായിരുന്നു ഞാൻ ആ 'ഫ്യൂഡൽ തെമ്മാടി'യെ ഒറ്റികൊടുക്കാൻ പോവുകയാണെന്ന്: കുറിപ്പുമായി ഇർഷാദ് അലി