കൊച്ചി: വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുത്തനെ ഉയര്‍ന്നു . ഓറഞ്ച്, മുന്തിരി, ആപ്പിള്‍ തുടങ്ങിയവയുടെ വിലയാണ് ഒരു മാസം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി കൂടിയത്. വിഷുവും റംസാനും ഒപ്പം കടുത്ത വേനലുമാണ് പഴങ്ങളുടെ വില വര്‍ധിക്കാനുള്ള കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു മാസം മുമ്പ് വരെ കിലോഗ്രാമിന് 60 നും 80 നും ഇടയില്‍ വിലയുണ്ടായിരുന്ന നാരങ്ങയുടെ വില 200 രൂപയായി ഉയര്‍ന്നു. 100 രൂപയായിരുന്ന ആപ്പിളിന് ഇപ്പോള്‍ വില 240 വരെയെത്തി. മുന്തിരിക്ക് 60 രൂപയില്‍ നിന്ന് 90 രൂപയായി. സീഡ് ലെസ് മുന്തിരിക്ക് 120 ല്‍ നിന്ന് 180 ഉം ആയി . ഓറഞ്ച് വില 100 രൂപയും ഞാലിപ്പൂവന് പഴത്തിന് 40 ല്‍ നിന്ന് 65 രൂപയുമായി ഉയര്‍ന്നു. ഏത്തയ്ക്ക വില 70 രൂപ, പപ്പായ48, സപ്പോട്ട 90, മുവാണ്ടന്‍ മാങ്ങ70, പൈനാപ്പിളിന് 38 എന്നിങ്ങനെയാണ് മറ്റ് പഴവര്‍ഗങ്ങളുടെ വില.






