
വൈത്തിരി: വയനാട് വൈത്തിരിക്കടുത്തു പൂഞ്ചോലയിലെ തേയിലത്തോട്ടങ്ങളിൽ രണ്ടു കടുവകൾ ഇറങ്ങി. ചൊവ്വാഴ്ച രാവിലെയാണു തേയിലത്തോട്ടത്തിൽ റോന്തുചുറ്റുന്ന കടുവകളെ പ്രദേശവാസികൾ കണ്ടത്. ഇവയുടെ വീഡിയോ ദൃശ്യം പുറത്തുവന്നു.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിലാണ് പൂഞ്ചോല. കടുവകളെ കണ്ട തോട്ടത്തിനടുത്ത് ധാരാളം സന്ദർശകരെത്തുന്ന പൂഞ്ചോല വെള്ളച്ചാട്ടവുമുണ്ട്. കടുവകളെ തുരത്താനായി വനപാലകർ സ്ഥലത്തെത്തി.







Comments