ശ്രീനഗര്‍: പുല്‍വാമയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരാള്‍ കൗമാരക്കാരന്. നതീഷ് വാണി എന്ന ഹൈദര്‍ ആണ് കൊല്ലപ്പെട്ട കൗമാരക്കാരന്. ശ്രീനഗറിലെ ഖന്യാര് സ്വദേശിയായ ഇയാള്‍ ഒരാഴ്ച മുന്‍പാണ് ഭീകര സംഘടനയില്‍ ചേര്‍ന്നതെന്ന് പോലീസ് പറയുന്നു.
ലഷ്കറെ തോയിബ ഡെപ്യുട്ടി കമാന്‍ഡര്‍, ഒരു പാകിസ്താനി ഭീകരന് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. പുല്‍വാമയിലെ പഹൂ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പരിശോധന നടത്തിയത്.






