ജോൺ പോളിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തള്ളി നടൻ കൈലാഷ്. താൻ സൂചിപ്പിച്ചത് സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണെന്നും ജോൺ പോളിന് അപകടമുണ്ടായത് ജനുവരിയിലാണെന്നും മരണവുമായി ആ സംഭവത്തിന് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും കൈലാഷ് പറഞ്ഞു. സഹായത്തിന് ഓടിയെത്തിയതും ആംബുലൻസ് എത്തിച്ചതും പാലാരിവട്ടം പോലീസായിരുന്നു. മുഖ്യമന്ത്രിയും സർക്കാരും ജോൺ പോളിൻ്റെ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ അനുഭാവപൂർവം ഇടപെടൽ നടത്തിയെന്നും കൈലാഷ് പറഞ്ഞു.
താൻ സൂചിപ്പിച്ച സാങ്കേതിക പ്രശ്നങ്ങളെ മനസിലാക്കാതെയുള്ള വിവാദം അനാവശ്യമാണെന്നാണ് നടൻ കൈലാഷ് പ്രതികരിച്ചത്. ഫയർഫോഴ്സിനും പോലീസിനും വീഴ്ച സംഭവിച്ചുവെന്ന് താൻ ആരോപണം ഉന്നയിച്ചിട്ടില്ല. എവിടെയാണ് ബന്ധപ്പെടേണ്ടത് എന്ന് ആ സമയത്ത് തനിക്ക്നി ശ്ചയമില്ലായിരുന്നു. പാലാരിവട്ടം പോലീസ് സഹായം നൽകി. ആംബുലൻസ് എത്തിച്ചത് പോലീസ് തന്നെ. ഈ അപകടം നടന്നത് ജനുവരിയിലാണ്. ജോൺ പോളിൻ്റെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് പറയാനാകില്ല. സാനുമാഷിൻ്റെ കത്തുമായി എത്തിയ തനിക്ക് മുഖ്യമന്ത്രിയുടെ അടുത്തു നിന്നുണ്ടായത് മികച്ച പ്രതികരണമായിരുന്നു. അടിയന്തിര ധനസഹായം നൽകിയെന്നും സർക്കാർ അനുഭാവപൂർവം ഇടപെട്ടുവെന്നും കൈലാഷ് പറയുന്നു.
കേരളത്തിൻ്റെ വ്യവസ്ഥിതിയിൽ ഒരു പ്രശ്നങ്ങളുമില്ല. അതിൽ സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് താനെന്നും വിവാദങ്ങൾ അനാവശ്യമെന്നും കൈലാഷ് പറഞ്ഞു.






