
സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് സിനിമയിൽനിന്ന് ഒഴിവാക്കിയ സീന്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിനിമയിലെ സൂര്യയുടെ ആക്ഷൻ രംഗങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിനു വേണ്ടിയായിരുന്നു സംവിധായിക സുധ കൊങ്ങര ഈ ചിത്രം ഷൂട്ട് ചെയ്തത്. ഒറിജിനൽ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സിനിമയുടെ ഹിന്ദി പതിപ്പ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. അതിൽനിന്നു റെക്കോർഡ് ചെയ്ത വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.
അതേസമയം സിനിമയുടെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. അക്ഷയ് കുമാർ ആണ് നായക വേഷത്തിൽ എത്തുക. സുധ കൊങ്ങര തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.






