കൊച്ചി: സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി അച്ചടക്ക സമിതി ശിപാര്‍ശ ചെയ്ത നടപടി എന്തായാലും വരട്ടെയെന്ന് കെ.വി തോമസ്. ഇപ്പോള്‍ പലതും പറഞ്ഞു കേള്‍ക്കുന്നതാണ്. എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപിക്കട്ടെ.
നടപടി എന്തായാലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. കോണ്‍ഗ്രസ് എന്നത് വികാരവും കാഴ്ചപ്പാടുമാണ്. കോണ്‍ഗ്രസ് അധ്യക്ഷയെ നേരിട്ട് കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
കെ.പി.സി.സി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെ പദവികളില്‍ നീക്കാനും താക്കീത് നല്‍കാനും സാധ്യതയുണ്ടെന്നാണ് സൂചന.






