
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ ചില്ലറ പ്രശ്നത്തിന് പരിഹാരമായി. എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ 10, 20, 50 രൂപ നോട്ടുകളടങ്ങുന്ന 28 കോടി രൂപ ഇന്നലെ എത്തിച്ചു. 170 പെട്ടികളിലായാണ് നോട്ടുകള്‍ എത്തിച്ചത്. ഇത് ഇന്നു തന്നെ ബാങ്കുകള്‍ വഴി വിതരണം ചെയ്യും.
ചില്ലറ ക്ഷാമം രൂക്ഷമാണെന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ഓഫീസിനെ അറിയിച്ചിരുന്നു. കൂടുതലും 2000 രൂപയുടെ നോട്ടുകളാണ് കേരളത്തിന് അനുവദിച്ചിരുന്നത്. ഇത് വ്യാപാര മേഖലയിലും ജനങ്ങളുടെ ദൈനംദിന ഇടപാടുകളിലും വന്‍ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചത്. 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ നേരത്തേ എത്തിച്ചിരുന്നെങ്കിലും പല സ്ഥലങ്ങളിലും വിപണനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാസിക്കില്‍ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ ചെറിയ നോട്ടുകള്‍ എത്തിച്ചത്.






