കാവ്യ- ദിലീപ് വിവാഹത്തിനിടയില്‍ എല്ലാവരും മറന്നുപോയ ഒന്നുണ്ട്...
കാവ്യ- ദിലീപ് വിവാഹത്തിനിടയില്‍ എല്ലാവരും മറന്നുപോയ ഒന്നുണ്ട്...
Authored by Web Desk | Last updated: 29 Nov 2016, 7:06 PM | 1 min read
നവംബര്‍ 26 ന് മാധ്യമങ്ങളില്‍ ഏറ്റവും പ്രധാന്യത്തോടെ വന്നവാര്‍ത്ത കാവ്യ- ദിലീപ് വിവാഹമായിരുന്നു. ഇരുവരുടെയും വിവാഹത്തിന് മകള്‍ മീനാക്ഷി സാക്ഷ്യം വഹിക്കുന്നതായിരുന്നു പ്രധാന്യത്തോടെ വന്നത്. എന്നാല്‍ അതിനിടയില്‍ വിട്ടുപോയ ഒന്നുണ്ട്് നവംമ്പര്‍ 26 മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ അടിച്ചമര്‍ത്താന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനൊപ്പം പങ്കെടുത്ത കണ്ണൂരുകാരനായ പി വി മനേഷ് നവംബര്‍ 26 ലെ മലയാള പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി എന്ന് പറയുന്നു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചോ സൈന്യം അതിനെ അമര്‍ച്ച ചെയ്തതിനെക്കുറിച്ചോ ഒരു വരി പോലും ഇല്ല. പത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നതു കാവ്യമാധവനെ ദിലീപ് കല്യണം കഴിച്ചതിനെക്കുറിച്ചും മീനാക്ഷി സാക്ഷിയായതിനെക്കുറിച്ചുമായിരുന്നു എന്നു മനേഷ് പറയുന്നു. എന്തു സന്ദേശമാണ് ഇത്തരം വാര്‍ത്തകളിലൂടെ സമൂഹത്തിനു ലഭിക്കുന്നത്. വിവാഹ ബന്ധം വേര്‍പെട്ടവര്‍ ആദ്യമായണോ വിവാഹം കഴിക്കുന്നത്. ഇത്ര പ്രധാന്യത്തോടെ കൊടുക്കാന്‍ എന്താണ് ഈ വിവാഹത്തില്‍ ഉള്ളത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ തള്ളിക്കളയാന്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ക്കു സാധിക്കുന്നില്ല.
കുറഞ്ഞ സമയം ഉറങ്ങിയും ഭക്ഷണം കഴിച്ചും എതിരാളിയെ നേരിടാന്‍ പോകുന്ന ഒരു ജവാന് അവന്റെ കുടുംബത്തെക്കുറിച്ച് ആലോചിക്കാറില്ല. എന്റെ കുടുംബത്തിന് നാട്ടുകാരുണ്ട് എന്ന വിശ്വാസമാണ്. ഭക്ഷണം ഉണ്ടെങ്കിലും ഒരിക്കലും സമയത്ത് കഴിക്കാന്‍ സാധിക്കാറില്ല. ബങ്കറുകളുടെ ഇരുട്ടിന്റെ മറവില്‍ വേണം പ്രഥമിക ക്രിത്യങ്ങള്‍ നിര്‍വഹിക്കാന്‍. ഭക്ഷണം കഴിക്കാന്‍ കൂടുതല്‍ സമയം എടുത്താല്‍ അത് ഒരു പക്ഷേ അവസാനത്തെ ഭക്ഷണമാകാനും സാധ്യതയുണ്ട്. ഭക്ഷണത്തിനു ക്ഷാമം തോന്നുമ്പോള്‍ കര്‍ഷകരെക്കുറിച്ചും സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജവാനെക്കുറിച്ചും ഓര്‍ക്കുന്നവരാണ് ഇവിടെ ഉള്ളവര്‍. സുരക്ഷ വെല്ലുവിളികള്‍ ഇല്ലാതിരിക്കുന്ന സമയത്തും ജവാനെ ആദരിക്കുമ്പോഴാണു യഥാര്‍ത്ഥ ആദരം ലഭിക്കുന്നത് എന്ന് മനേഷ് പറഞ്ഞു.