
ന്യുഡല്‍ഹി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക്. എല്‍.ഡി.എഫ് വേദിയില്‍ എത്തും മുന്‍പ് കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വ്യക്തം.
ഇടത് പ്രചാരണത്തിനിറങ്ങുന്ന കെ.വി തോമസിനെതിരെ എഐസിസി നടപടിയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കെ.പി.സി.സി എടുക്കുന്ന നടപടി എഐസിസി അംഗീകരിക്കും. കെ.വി തോമസിന് സ്വതന്ത്രനായിട്ട് ഇടതുമുന്നണിക്കൊപ്പം പോകാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.






