
മോഹന്‍ലാന്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ തുടങ്ങിയ മലയാള സിനിമയിലെ ടൊയോട്ട വെല്‍ഫയര്‍ ഉടമകളുടെ പട്ടികയിലേക്ക് ഇനി നിവിൻ പോളിയും. റിപ്പോർട്ട് അനുസരിച്ചു കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ടയില്നിന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറാണ് ഇനി അദ്ദേഹത്തിന്റെ യാത്ര.
വെല്‍ഫയര്‍ നിലവിൽ എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 90.80 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. നിരത്തുകളില്‍ എത്തുമ്പോള്‍ 1.15 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വില വന്നേക്കും. ഈ വാഹനത്തിന് 4935 എം.എം. നീളവും 1850 എം.എം. വീതിയും 1895 എം.എം. ഉയരവുമുള്ള 3000 എം.എം. വീല്‍ബേസുണ്ട്.
ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വാഹനം എത്തുന്നത്. 2494 സി.സിയുള്ള എന്ജിന് 115.32 ബി.എച്ച്.പി. പവറും 198 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിലെ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ കരുത്ത് വീണ്ടും കൂടിയേക്കും.






