
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. കുട്ടിയുടെ വീടിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വന്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
കുട്ടിയെ പറഞ്ഞു പഠിപ്പിച്ചതല്ലെന്നും കേട്ടു പഠിച്ചതാണെന്നും കുട്ടിയുടെ പിതാവ് അസ്‌കര്‍ അലി പറഞ്ഞു. തങ്ങള്‍ കുടുംബമായി പോപ്പലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മുദ്രാവാക്യം ആര്‍.എസ്.എസിന് എതിരേയുള്ളതാണെന്നും ഇതിനുമുന്‍പും ഈ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ടെന്നും അന്നൊന്നും ആരും ഇത് വിവാദമാക്കിയിലെന്നും അസ്‌കര്‍ പഞ്ഞു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് തിരയുന്ന കുട്ടിയും കുടുംബവും ഇന്നു രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് കുടുംബം സ്ഥലത്തുനിന്നും മാറിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
കോടതിയില്‍ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ്. ഇവര്‍ തിരികെയെത്തിയതറിഞ്ഞ് ആലപ്പുഴ പോലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തി. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് 24 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 18 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.






