Authored by Web Desk | Last updated: 30 Nov 2016, 1:25 PM | 1 min read
സ്വീഡിഷ് സ്വദേശിയായ മാലിന് റിഡ്വിസ്റ്റ് എന്ന 29 കാരി ബോയിംഗ് 737 എന്ന വിമാനത്തിന്റെ പൈലറ്റാണ്. ലോകം മുഴുവന്‍ പറന്ന് നടക്കുമ്പോഴും തന്റെ കഴിവുകള്‍ കൊണ്ട് പ്രശസ്തയാണ് ഈ 29 കാരി. യോഗ അനായാസം ചെയ്യുന്ന അപൂര്‍വ്വം പേരിലൊരാളാണ് മാലിന്. അതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന മാലിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. 45,000ത്തോളം ഫോളോവേഴ്സാണ് മാലിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.
@flymeyoga- എന്ന പേരില്‍ മാലിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ ആരും അന്തംവിട്ട് പോകും. ശരിക്കും ആകാശത്ത് ചെയ്യുന്ന യോഗ എന്നുവേണമെങ്കില്‍ മാലിന്റെ അഭ്യാസങ്ങളെ വിശേഷിപ്പിക്കാം. കടലിനരികിലെ രണ്ട് പാറകളുടെ മുകളില്‍ നിന്നുള്ള മാലിന്റെ യോഗ ചിത്രം വളരെ മനോഹരമായ ഒരു ചിത്രമാണ്. 2008 ല്‍ മാലിന് ഒരു അപകടം സംഭവിച്ചു.
തുടര്‍ന്ന് മാലിനെ വിട്ട് പിരിയാതെ നടുവേദന അലട്ടാന്‍ തുടങ്ങി. ഇതോടെയാണ് മാലിന് യോഗയെ ആശ്രയിക്കാന്‍ തുടങ്ങിയത്. എത്ര ക്ഷീണമുണ്ടെങ്കിലും താന്‍ യോഗ മുടക്കാറില്ലെന്ന് മാലിന് പറയുന്നു. യോഗ ചെയ്യുമ്പോള്‍ തന്റെ എല്ലാ ക്ഷീണവും മാറുകയും ചെയ്യുന്നുവെന്നും മാലിന് സാക്ഷ്യപ്പെടുത്തുന്നു. തന്നെ എപ്പോഴും സന്തോഷപ്പെടുത്തുന്നത് യോഗയാണെന്നും മാലിന് പറയുന്നു.