ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിപ്പിക്കാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പുതിയ 500 രൂപാ നോട്ടുകള്‍ അച്ചടിയും നിര്‍ത്തിവെച്ചു. നോട്ട് പ്രതിസന്ധി തീരാന്‍ ആറു മാസമെടുക്കുമെന്ന വിദഗ്ധാഭിപ്രായം നിലനില്‍ക്കെത്തന്നെയാണ് പുതിയ തടസം കൂടി നേരിട്ടിരിക്കുന്നത്.
നാഷികിലെയും ദേവാസിലെയും പ്രിന്റിംഗാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ നോട്ട് പ്രിന്റിങ് മൈസൂരുവിലുള്ള പ്രസിലേക്ക് മാറ്റുന്നതായാണ് വിവരം. ആര്‍ബിഐയ്ക്ക് പുറമെ കേന്ദ്രധനകാര്യമന്ത്രാലയവും പ്രിന്റിങ് മാറ്റുന്നതലിനായി അനുമതി നല്‍കിയിട്ടുണ്ട്.

വ്യപക പിശക് വന്നതോടെയാണ് 500 രൂപ നോട്ടിന്റെ പ്രിന്റിങ് മാറ്റത്തിന് കാരണമായത്. അതേസമയം പ്രിന്റിങ് കപ്പാസിറ്റിയെക്കാളും കുടുതലായുള്ള നോട്ടുകള്‍ ഇവിടെ നിന്ന് അടിക്കുന്നതും പ്രിന്റിങിനെ ബാധിച്ചിട്ടുണ്ട്. വ്യക്തമായ പദ്ധതിയില്ലാത്തതാണ് ഇത്തരം അപാകതകള്‍ക്ക് കാരണമെന്ന വിമര്‍ശനവും ശക്തമാണ്. പുതിയ 500 രൂപ നോട്ടിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയായില്‍ അടക്കം പ്രചരിച്ചിരുന്നു.

Comments