പഞ്ചാബ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലയുടെ മരണത്തില്‍ പ്രതികാരം വlട്ടുമെന്ന മുന്നറിയിപ്പുമായി ഫേസ്ബുക്ക് പോസ്റ്റ്. കുപ്രസിദ്ധ ഗുണ്ടാത്തലവന് നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
'സിദ്ദു മൂസ് വാല എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. രണ്ട് ദിവസത്തിനകം അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം വീട്ടും' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന നീരജ് ബാവനയെ ടാഗ് ചെയ്താണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാവനയുടെ കൂട്ടാളികളായ ടില്ലു ടാജ്പൂരിയും ദേവീന്ദര്‍ ബാംബിഹയും ഇപ്പോള്‍ ജയിലിലാണുള്ളത്. അതുകൊണ്ട് തന്നെ ആരാണ് ഈ പോസ്റ്റിനു പിന്നിലെന്നത് വ്യക്തമല്ല.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സിദ്ദുവിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പഞ്ചാബ് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷാണോയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് സംശയിക്കുന്നു. ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള ലോറന്‍സിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം ചോദ്യം ചെയ്ത് വരുകയാണ്.






