
ഫ്രഞ്ച് ഓപ്പണില്‍ സെര്‍ബിയയുടെ ഒന്നാം നമ്പര്‍ താരം നൊവോക്ക് ജോക്കോവിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍ പ്രവേശിച്ചു. നാല് മണിക്കൂര്‍ നീണ്ട മത്സരത്തില്‍ നാലാം സെറ്റിലെ ടൈബ്രേക്കറിലാണ് നദാലിന്റെ വിജയം. 20 ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള ജോക്കോ പുറത്തായതോടെ 21 കിരീടങ്ങളുള്ള നദാലിന്റെ റെക്കോര്‍ഡ് ഈ ടൂര്‍ണമെന്റില്‍ ഭദ്രമായി തന്നെ നില്ക്കും. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ അലക്സാണ്ടര്‍ സ്വരേവാണ് നദാലിന്റെ എതിരാളി.
ഫ്രഞ്ച് ഓപ്പണില്‍ 14-ാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ജോക്കോവിച്ചിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റ് 6-4 ന് നേടിയ നദാല്‍ രണ്ടാം സെറ്റിലും 3-0 ന് വരെ മുന്നിലെത്തി. എന്നാല്‍ പിന്നീട് തിരിച്ചടിച്ച ജോക്കോ നദാലിനെ ഞെട്ടിച്ച് 6-4 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ വീണ്ടും നദാലിന്റെ തിരിച്ചുവരവ്. ജോക്കോയെ നിഷ്പ്രഭമാക്കി 6-2 ന്റെ വിജയം. നദാല്‍ അനായാസം ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ജോക്കോ തോല്ക്കാന് സാധിച്ചില്ലായിരുന്നു.
21 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നദാലിന്റെ റെക്കോര്‍ഡ് ഇതോടെ ഈ ഫ്രഞ്ച് ഓപ്പണില്‍ ആരും തകര്ക്കില്ലന്ന് ഉറപ്പായി. തന്റെ ഗ്രാന്റ്സ്ലാം കിരീടനേട്ടം 22 ആയി ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരവും നദാലിന് മുന്നിലുണ്ട്. സെമിയിലെ എതിരാളി സ്വാരേവിനെതിരെ നദാലിന് മികച്ച റെക്കോര്‍ഡാണുള്ളത്.
Cutting shapes 🕺📐@RafaelNadal | #RolandGarros pic.twitter.com/gvgMh9eaCF
— Roland-Garros (@rolandgarros) May 31, 2022



