
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോടേറ്റ തോല്‍വിക്കുശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഇരട്ടഗോള്‍നേട്ടം. അത്‌ലെറ്റികോ സാന്‍ ലൂയിസിനെതിരായ ലീഗ്‌സ് കപ്പ് ഗ്രൂപ്പ ്‌എ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്കുവേണ്ടിയാണ് മെസി സ്‌കോര്‍ ചെയ്‌തത്.
മത്സരത്തില്‍ ആദ്യം പിന്നിലായിരുന്ന ഇന്റര്‍ മയാമി രണ്ടിനെതിരേ നാലു ഗോളിനു ജയിച്ചുകയറുകയും ചെയ്‌തു. ആദ്യപകുതിയിലായിരുന്നു മയാമിയുടെ നാലുഗോളും. നാലാം മിനിറ്റില്‍ ഡേവിഡ് റോഡ്രിഗസിലൂടെ അത്‌ലെറ്റികോ സാന്‍ ലൂയിസാണ് ആദ്യം ഗോളടിച്ചത്.
11-ാം മിനിറ്റില്‍ മെസിയുടെ തകര്‍പ്പന്‍ ഗോളില്‍ മയാമി ഒപ്പമെത്തി. 26-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലുടെ ലീഡെടുത്ത ഇന്റര്‍ മയാമിക്കായി 44-ാം മിനിറ്റില്‍ മെസി രണ്ടാം ഗോള്‍ നേടി. ആദ്യപകുതിയുടെ ഇന്‍ജുറി സമയത്തിന്റെ ഏഴാം മിനിറ്റില്‍ മൈക്കല്‍ മെസിപ്പടയുടെ പട്ടിക തികച്ചു.
രണ്ടാം പകുതിയുടെ 51-ാം മിനിറ്റില്‍ റാഫ ലൊറെന്റോ സാന്‍ ലൂയിസിന്റെ പരാജയഭാരം കുറച്ചു.



Comments