
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസിന്റെ മുന്നേറ്റം കോണ്‍ഗ്രസ് നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഴുവന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വ്യക്തമായി പ്രതികരിക്കാമെന്നും വിഡി സതീശന് പറഞ്ഞു.'തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പി ടി തോമസിന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ഉമ തോമസിന് ലഭിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇന്ന് രാവിലെ എന്നോട് ചോദിച്ചപ്പോഴും പറഞ്ഞത് ഇത് തന്നെയാണ്. വോട്ടെടുപ്പ് മൊത്തം കഴിയുമ്പോള്‍ നമുക്ക് വിലയിരുത്താം. എണ്ണിക്കഴിയട്ടെ എന്തെല്ലാം പറയാനുണ്ട്,' വിഡി സതീശന് പറഞ്ഞു.






