കൊച്ചി: തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്. 11 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 23,710 വോട്ട് ലീഡ് നേടി. ഉമ തോമസ് 65,298 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 41,588 വോട്ടും എന്‍ഡിഎയുടെ എ.എന്‍ രാധാകൃഷ്ണന് 12,100 വോട്ടും നേടി.
ഇനി അവസാന റൗണ്ടായ 12ാം റൗണ്ട് മാത്രമാണ് എണ്ണാനുള്ളത്. എട്ട് ബൂത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. 2500ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ഇനി എണ്ണാനുള്ളത്.






