കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വിജയത്തില്‍ യുഡിഎഫിന്റെ പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെട്ട് മുഖ്യമന്ത്രിയും ഭരണമുന്നണിയും. പ്രവര്‍ത്തകരുടെ പ്രതിഷേധം സര്‍ക്കാരിന് എതിരായിരുന്നില്ല. പകരം കെ.വി തോമസ് ആയിരുന്നു അവരുടെ ഇര.
ഭൂരിപക്ഷം വര്‍ധിക്കുന്നത് അനുസരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും ഉയരുന്നു. രാവിലെ ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ ഉമ തോമസ് 2000 വോട്ട് ലീഡ് പിന്നിട്ടിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കെ.വി തോമസിന്റെ വീടിനു മുന്നിലേക്ക് ആഹ്ളാദ പ്രകടനവുമായി എത്തി. ചെണ്ട കൊട്ടിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ആദ്യ പ്രതിഷേധവും ആഹ്ളാദ പ്രകടനവും.
പിന്നീട് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ളാദിച്ചു. പിന്നീട് പ്രതിഷേധം കുറച്ചുകൂടി അതിര് കടന്നു. തിരുത മീന്‍ വിതരണം ചെയ്തുമായിരുന്നു പ്രതിഷേധം. ഇതിനകം കെ.വി തോമസ് ഫെയ്സ്ബുക്ക് പേജ് പിന്‍വലിച്ചു. സൈബര്‍ ആക്രമണം പരിധി വിട്ടതോടെയാണ് ഇത്.






