നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റര്ടെയ്നര് 'അണ്ടേ സുന്ദരാനികി' ട്രെയിലര്‍ റിലീസ് ചെയ്തു. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു.
വിവേക് അത്രേയ ആണ് സംവിധാനം. സംഗീതം വിവേക് സാഗര്‍. ഛായാഗ്രഹണം നികേത് ബൊമ്മി. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും.






