
ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സുനില്‍ ജാഖറിന് പിന്നാലെ കൂടുതല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. മുന്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്‍പ്രീത് സിംഗ് കംഗാര്, ബല്‍ബീര്‍ സിംഗ് സിദ്ധു, രാജ്കുമാര് വെര്‍ക്ക, സുന്ദര്‍ ഷാം അറോറ, മുന്‍ എംഎല്‍എ കേവല്‍ സിംഗ് ധില്ലന് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കഴിഞ്ഞ മാസമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂട്ട പലായനം. പഞ്ചാബില്‍ കനത്ത തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനം നടത്തിയതിന് സുനില്‍ ജാഖറിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുനില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത്.






