ലണ്ടന്‍: പാര്‍ട്ടിഗേറ്റ് ആരോപണത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന അവിശ്വാസം അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ബോറിസിനെതിരെ തിങ്കളാഴ്ച അവിശ്വാസം കൊണ്ടുവന്നത്. 148നെതിരെ 211 വോട്ടിന് ബോറിസ് അവിശ്വാസത്തെ അതിജീവിച്ചു. 59% പാര്‍ലമെന്റംഗങ്ങള്‍ ബോറിനെ പിന്തുണച്ചു. 2018ല്‍ മുന്കാമി തെരേസ മേയും അവിശ്വാസത്തെ അതിജീവിച്ചിരുന്നുവെങ്കിലും ആറു മാസത്തിനു ശേഷം രാജിവയ്ക്കുകയായിരുന്നു.
2019ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ബോറിസ് ജോണ്സണ്, കോവിഡിനെ തുടര്‍ന്ന് ബ്രിട്ടണ് കടുത്ത ലോക്ഡൗണിലേക്ക് കടന്ന സമയത്ത് ബോറിസ് ജോണ്‍സണും സ്റ്റാഫും ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിലും വസതിയിലും മദ്യസത്ക്കാരം നടത്തിയെന്നാണ് ആരോപണം.
ബോറിസ് ജോണ്‍സന്റെ ഭാവി ചോദ്യം ചെയ്യുന്ന വര വന്നുകഴിഞ്ഞുവെന്ന് വിദ്യാഭ്യാസമന്ത്രി നദീം സഹാവി പ്രതികരിച്ചു. ബോറിസ് ജോണ്സണ് വിശ്വാസം നേടിയെന്നത് ശരിയാണ്. പക്ഷേ, സര്‍ക്കാര്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഭരണം സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.






