കോഴിക്കോട്: കാമ്പസില്‍ വീണ്ടും പ്രണയപ്പക. നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പേരോട് സ്വദേശി നഹീമയെ വടകര സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് പെണ്കുട്ടിയെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
സുഹൃത്തായ മൊകേരി സ്വദേശി റഫ്നാസ് ആണ് വെട്ടിയത്. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് റഫ്നാസ് ജീവനൊടുക്കാന്‍ ശ്രമിച്ചു. റഫ്നാസും നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ആണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. തങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് റഫ്നാസ് പറയുന്നു. നിലവില്‍ ഒരു സെയില്‍സ് ഏജന്റായി ജോലി ചെയ്യുാകയാണ് ഇയാള്‍. നാദാപുരത്തെ കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് നഹീമ. വഴിയരുകില്‍ വച്ചാണ് ബൈക്കിലെത്തിയ റഫ്നാസ് നഹീമയെ വെട്ടിയത്. ഇതിനായി ഒരു കൊടുവാള് വാങ്ങിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളജ് കാമ്പസില്‍ തലയോലപറമ്പ് സ്വദേശിനിയെ കൂത്താട്ടുകുളം സ്വദേശിയായ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.






