ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഓഫീസ് ഓഫ് ആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം പരാമര്‍ശങ്ങളാണ് ട്വിറ്ററിലുള്ളത്.
ഹാക്ക് ചെയ്യപ്പെട്ട് ഉടനെതന്നെ അശ്ലീലം നിറഞ്ഞ ട്വിറ്റുകളും വന്നിരിക്കുന്നത്. പണം അസാധുവാക്കിയത് അടക്കമുള്ള വിഷയത്തില്‍ രാഹുലിനെ പരിഹസിച്ചുകൊണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുറച്ച് സമയങ്ങളില്‍ തന്നെ ഇവയെല്ലാം ഡിലീറ്റ് ചെയ്തിരുന്നു.
1.21 ദശലക്ഷം ഫോളോവേഴ്സാണ് രാഹുലിനുള്ളത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സൈബര്‍ പോലീസില്‍ പരാതി നടത്തുമെന്ന് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥ കാണിക്കുമെന്നും കടുത്ത ശിക്ഷ നല്‍കുമെന്നും അറിയിച്ചു. ഈ ട്വിറ്റര്‍ അക്കൗണ്ട് രാഹുലിന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നതിനായി പ്രത്യേക ടീമിനെ തന്നെ നിയമിച്ചിട്ടുണ്ട്.






