ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചു. 'വ്യക്തിഗത കരിയറുകള്‍' പിന്തുടരാനാണ് ഇടവേള. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം എന്ന പ്രതീക്ഷ ആരാധകര്‍ക്ക് നല്‍കിയാണ് സംഘം ഇടവേളയെടുക്കുന്നത്. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് 'ഫെസ്റ്റ 2022ന്' ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.
'ബിടിഎസ് മറ്റ് ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. എന്നാല്‍, കെപോപ്പിന്റേയും അതുപോലുള്ള ഐഡലുകളുടേയും കുഴപ്പം അവ ഇങ്ങള്ക്ക് പക്വത പ്രാപിക്കാന്‍ സമയം നല്‍കുന്നില്ല എന്നതാണ്' ആര്‍എം പറഞ്ഞു. അതേസമയം 'ഞങ്ങളുടെ ആരാധകരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, ഞങ്ങളുടെ ആരാധകരാല്‍ ഓര്‍ക്കപ്പെടുന്ന കലാകാരന്മാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' എന്ന് ബിടിഎസ് സംഘാംഗം ജിമിന് പറഞ്ഞു.
വീഡിയോയുടെ അവസാനത്തിലേക്കെത്തുമ്പോഴേയ്ക്ക് സംഘാംഗങ്ങളില്‍ പലരും വികാരഭരിതരാകുകയും ഈ താല്കാലിക ഇടവേളയെ ആരോഗ്യകരമായ ഒരു തിരിച്ചുവരവിനുള്ള മടക്കമായി കാണണമെന്നും പറയുന്നു.






