ന്യുഡല്‍ഹി: രാസവളം കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന് അഗ്രസെന്‍ ഗെലോട്ടിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട പുതിയ കേസിലാണ് പരിശോധന. അഗ്രസെനിന്റെ സ്ഥാപനത്തിലും പരിശോധന നടത്തുന്നുണട്..
രാസവളം കയറ്റുമതിയില്‍ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അഗ്രസെന്നിനെ ചോദ്യം ചെയ്തിരുന്നു. 2007 മുതല്‍ 2009 മുതല്‍ അനധികൃതമായി വന്‍തോതില്‍ രാസവളം കയറ്റുമതി ചെയ്തുവെന്നാണ് കേസ്.
സറാഫ് ഇംപെക്സ് വഴി അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള അനുപം കൃഷി എന്ന സ്ഥാപനം പൊട്ടാഷ് കയറ്റിഅയച്ചുവെന്നാണ് പരാതി. രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് അനുവദിച്ച പൊട്ടാഷാണ് അനധികൃതമായി കയറ്റി അയച്ചതെന്ന് ഇ.ഡി പറയുന്നു.
സിബിഐ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ നേതാവ് ജയറാം രമേശ് പറഞ്ഞൂ. മൂന്നു ദിവസമായി അശോക് ഗെലോട്ട് ഡല്‍ഹിയില്‍ സമരത്തിലാണ്. അതിലുള്ള മോദി സര്‍ക്കാരിന്റെ പ്രതികരണമാണിത്. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല.- ജയറാം രമേശ് പറഞ്ഞു.






