
പിസിഒഎസുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നും തെന്നിന്ത്യൻ നടി ശ്രുതി ഹാസൻ. തനിക്ക് രണ്ട് അസുഖങ്ങളുണ്ട് അതിനെതിരെയുള്ള പോരാട്ടത്തിലാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് വിഡിയോയിലൂടെ പറഞ്ഞു. പിസിഒഎഎസിനെക്കുറിച്ചും എൻഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് നടി ഇൻസ്റാഗ്രാമിലൂടെ ദീർഘമായി വിശദീകരിച്ചു.
” പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വർക്ക്ഔട്ട് ചെയ്യുക. സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.പോരാട്ടത്തിന് പകരം എൻറെ ശരീരം അതിൻറെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു.
എൻറെ ശരീരം ഇപ്പോൾ പൂർണമല്ല, പക്ഷേ എൻറെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ! ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി പറയുന്നു.






