
തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച തുറന്നു പറഞ്ഞുകൊണ്ടുളള താരത്തിന്റെ ട്വീറ്റ് പുറത്തു വന്നിരുന്നു. ഓര്മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് തമന്ന ട്വീറ്റ് ചെയ്തു. ആരാധകരുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കാന്‍ ചലച്ചിേ്രതാത്സവത്തില് പങ്കെടുക്കുവാന്‍ സാധിച്ചത് മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു.
Loosing my memory… damn, that’s sounds scary https://t.co/td221hm643
— Tamannaah Bhatia (@tamannaahspeaks) July 5, 2022
I really enjoyed playing shubhashini from Dharmadhurai and Avantika from Baahubali https://t.co/WGfBg7LOBQ
— Tamannaah Bhatia (@tamannaahspeaks) July 5, 2022






