
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ സ്പൈസ് ജെറ്റിന് സര്‍ക്കാരിന്റെ സുരക്ഷ നോട്ടീസ്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ആണ് നോട്ടീസ് നല്‍കിയത്. 18 ദിവസത്തിനുള്ളില്‍ എട്ട് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ഇന്നലെ ചൈനയ്ക്ക് പോയ സ്പൈസ് ജെറ്റ് കാര്‍ഗോ വിമാനത്തിന്റെ കാലാവസ്ഥ റഡാര്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയിലേക്ക് മടങ്ങിയ അവസ്ഥയുണ്ടായി. ഡിജിസിഎയുടെ നടപടി ശരിവച്ച വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വീറ്റ് ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കാന് മുന്തിയ പരിഗണനയെന്നും സുരക്ഷയിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.







Comments