
കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കോര്‍പറേഷനേയും പൊതുമരാമത്ത് വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡിന്റെ ശോചനീയാവസ്ഥയുടെ പ്രാഥമിക ഉത്തരവാദികള്‍ എന്‍ജിനീയര്‍മാരാണ്. എന്‍ജിനീയര്‍മാരെ വിളിപ്പിക്കും. റോഡുകള്‍ പശ ഒട്ടിച്ചാണോ നിര്‍മ്മിച്ചിരിക്കുന്നതെന്നും കോടതി പരിഹസിച്ചു.
നഗരത്തിലെ നടപ്പാതകളും അപകടാവസ്ഥയിലാണ് കോടതി ഇടപെട്ടിട്ടും ഫലം കാണുന്നില്ല. നൂറുകണക്കിന് പേര്‍ക്ക് ഇതിനകം അപകടത്തില്‍ ജീവന് പൊലിഞ്ഞു. കാല്‍നടയാത്രക്കാര്‍ക്ക് ജീവന് നഷ്ടമാകുന്നതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ മറുപടി പറയണം. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.






