ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം സൗരവ് ഗാംഗുലിക്ക് ജൂലായ് എട്ടിന് 50 വയസ് തികയുകയാണ്. നിലവില്‍ ബി.സി.സി.ഐയുടെ അധ്യക്ഷസ്ഥാനം വഹിക്കുകയാണദ്ദേഹം. 1972 ജൂലായ് എട്ടിന് കൊല്‍ക്കത്തയിലായിരുന്നു ദാദ എന്ന് വിളിക്കപ്പെടുന്ന ഗാംഗുലിയുടെ ജനനം. 1992 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ഏകദിനത്തിലാണ് ദാദ ഇന്ത്യയ്ക്കായ് അരങ്ങേറ്റം കുറിക്കുന്നത്. ആരെയും വകവെച്ചുകൊടുക്കാത്ത പ്രകൃതം അദ്ദേഹത്തെ നാലു വര്‍ഷത്തോളം ടീമിന് പുറത്താക്കാന്‍ കാരണമായി മാറി. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ ഗാംഗുലി തിളങ്ങി. തുടര്‍ന്ന് 1996 ല്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനുളള ടീമില്‍ ദാദ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അദ്ദേഹം സെഞ്ചുറി കുറിച്ചു.
1999-2000 കാലഘട്ടങ്ങളില്‍ വീണുകിടന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിയ ഗാംഗുലി തന്നെ വേണ്ടിവന്നു. തുടര്‍ന്നുളള 2000 മുതല്‍ 2005 വരെയുളള വര്‍ഷങ്ങള്‍ ദാദ കാലമായി മാറുകയായിരുന്നു. 2002 ലെ നാറ്റ്വെസ്റ്റ് ട്രോഫി വിജയവും 2003 ലോകകപ്പിലെ പ്രകടനവുമെല്ലാം ദാദയുടെ സര്‍വീസിലെ നേട്ടങ്ങളാണ്.
113 ടെസ്റ്റുകളും 311 ഏകദിനങ്ങളും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചു. ടെസ്റ്റില്‍ 7212 റണ്‍സും ഏകദിനത്തില്‍ 11,363 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 16 , ഏകദിനത്തില്‍ 22 സെഞ്ചുറികള്‍ ദാദ സ്വന്തമാക്കി. ആരാധകര്‍ക്കെന്നും ഗാംഗുലി ഒരു വികാരമായിരുന്നു. ആരെയും ഭയക്കാത്ത, ഇന്ത്യന്‍ ടീമിനെ ധൈര്യപൂര്‍വ്വം മുന്നില്‍ നിന്നു നയിച്ച നായകന്. തന്റെ നല്ലകാലം കഴിഞ്ഞു എന്നു തോന്നിയപ്പോള്‍ 2008 ലെ നാഗ്പൂര്‍ ടെസ്റ്റോടെ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.

Comments