ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സ്ഥനാര്‍ത്ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നില്‍. ആദ്യ റൗണ്ടില്‍ എം.പിമാരുടെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ മുര്‍മുവിന് 540 വോട്ട് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക 208 എം.പിമാരുടെ വോട്ടാണ് ലഭിച്ചത്. 15 എം.പിമാരുടെ വോട്ടുകള്‍ അസാധുവായി.
ആകെ 748 വോട്ടുകളാണ് എം.പിമാര്‍ക്കുള്ളത്. 5.2 ലക്ഷമാണ് ഇവരുടെ വോട്ടിന്റെ മൂല്യം. മുര്‍മു 3.8 ലക്ഷം വോട്ട് മൂല്യം നേടിയപ്പോള്‍ സിന്‍ഹയ്ക്ക് 1.4 ലക്ഷമാണ് ലഭിച്ചത്.
ഇനി നിയമസഭാംഗങ്ങളുടെ വോട്ടാണ് എണ്ണാനുള്ളത്. 4.30 ഓടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലപ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ നേരിട്ടെത്തി ആദരിക്കും. മുര്‍മുവിന്റെ വിജയം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ നടക്കുകയാണ്.
രാഷ്ട്രപതി പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാളാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വനിതയും.






