അമൃത്സര്‍: ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യാ സമ്മേളനത്തിന് തുടക്കം. ഭീകരവാദത്തിനെതിരായ പോരാട്ടം പ്രധാന ചര്‍ച്ചയില്‍ വിഷയമാകും സമ്മേളനം അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചേര്‍ന്ന സംയുക്തമായി ഉദ്ഘാടനം ചെയ്യും.
ഇതിന്റെ ഭാഗമായുള്ള മന്ത്രിതല ചര്‍ച്ചകള്‍ അമൃത്സറില് ഇന്ന് തുടങ്ങും. ഭീകരവാദം തന്നെയാകും പ്രധാനവിഷയമാകും. സമ്മേളനത്തില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകന് സര്‍താജ് അസീസ് പങ്കെടുക്കും. അതിര്‍ത്തിയില്‍ പാകിസ്താന് നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഭീകരവാദത്തിന് നല്കുന്ന സഹായവും ഇന്ത്യ പ്രധാനമായും ഉയര്‍ത്തും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ പാക്കിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ അഫ്ഗാന് അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
സമ്മേളനത്തിനിടയില്‍ സമ്മേളനത്തിനിടെ അഫ്ഗാന് പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സര്‍താജ് സീസും നരേന്ദ്രമോഡിയും തമ്മില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹം ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും ചര്‍ച്ചനടക്കുന്ന കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഉറി ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് പാക്ക് പ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയ പാക്ക് പ്രതിനിധി പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നില്‍ പ്ങ്കെടുത്തിരുന്നെങ്കിലും ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
അതിനിടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമൃത് സറില്‍ എത്തിയ അഫ്ഗാന് പ്രസിഡന്റ് സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമായിരുന്നു സന്ദര്‍ശനം. അരമണിക്കൂര്‍ നേരം ക്ഷേത്രം ചുറ്റി നടന്ന് കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.






