അനകപല്ലെ: ആന്ധ്രാപ്രദേശിലെ അനകപല്ലെ ജില്ലയില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. ചൊവ്വാഴ്ചയുണ്ടായ വാതക ചോര്ച്ചയില വിഷവാതകം ശ്വസിച്ച് നൂറിലേറെ പേര് ആശുപത്രിയിലായി. വാത ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല.
ബ്രാന്‍ഡിക്സ് ഇന്ത്യ അപ്പാരല്‍ കമ്പനിയിലാണ് ദുരന്തം. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇവിടെ വാതക ചോര്‍ച്ചയുണ്ടാകുന്നത്. ജൂണ്‍ മൂന്നിനുണ്ടായ ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും 300 ലേറെ സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയിലാകുകയും ചെയ്തിരുന്നു.
400ലേറെ സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ശ്വാസതടസ്സവും, ഛര്‍ദ്ദിയും തലവേദനയും ചുമയും അനുഭവപ്പെട്ട നിലയിലാണ് ഇവരെ ഇന്നലെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.






