
മൂന്നാര്‍: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് മൂന്നാര്‍ പോലീസിനെ യുവാവ് മണിക്കൂറുകളോളം കബളിപ്പിച്ചു. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക ഓഫീസര്‍ എന്ന് പറഞ്ഞാണ് തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് ഷാമോന് എത്തിയത്. പോലീസ് ജീപ്പും സഹായത്തിനായി പോലീസുകാരെയും ഏര്‍പ്പാടാക്കി മൂന്നാറില്‍ ചുറ്റിയടിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തി സ്റ്റേഷനിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മദ്യപിക്കാന്‍ ശ്രമിച്ചതോടെ പോലീസുകാര്‍ക്ക് സംശയം തോന്നി പിടി കൂടുകയായിരുന്നു.
ഇയാളുടെ ബാഗില്‍ നിന്ന് പോലീസ് തോപ്പിയും യൂണിഫോമും പിസ്റ്റള്‍ കവറും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എത്തിയ ഫോണ്‍ വിളിയോടെയാണ് തട്ടിപ്പ് തുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രത്യേക കേസ് അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് എത്തുമെന്നും സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നുമായിരുന്നു നിര്‍ദ്ധേശം. പിന്നീട് ഇന്നലെ രാവിിെ ഷാമോന് എത്തുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പോലീസുകാര്‍ സ്വീകരിച്ച് പ്രധാന കസേരയില്‍ ഇരുത്തുകയും സഹായത്തിന് പോലീസുകാരെ വിട്ടു നല്‍കുകയും ചെയ്തു.
മൂന്നാറില്‍ കറങ്ങിയ ശേഷം തിരികെ എത്തി മദ്യപിക്കാന്‍ ശ്രമിച്ചതോടെ കള്ളിപൊളിഞ്ഞു. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍ എടുക്കാന്‍ മറന്നെന്നായിരുന്നു മറുപടി. ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കള്ളിപൊളിഞ്ഞത്. ഐപിഎസ് പരീക്ഷ മൂന്നു തവണ എഴുതിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയോ എന്നറിയാന്‍ അന്വേഷണം ആരംഭിച്ചു.






