കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് സ്റ്റേ നല്‍കി ഹൈക്കോടതി.
ഇന്നലെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് സംസ്കരണ പ്ലാന്‍റ് അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഫ്രഷ് കട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
നാട്ടുകാരുടെ സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചതെന്ന് പി കെ ഫിറോസ് എംഎല്‍എ പ്രതികരിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്നും ഫിറോസ് പറഞ്ഞിരുന്നു.

Comments