
മനോബലമുണ്ടെങ്കില് ശരീരബലമുണ്ടാകും. ഉണര്‍വ്വ്, ഉന്മേഷം, നല്ല ചിന്ത, നല്ല പ്രവൃത്തി എല്ലാം തന്നെ ജീവിതത്തില്‍ വന്നുചേരും.
മനുഷ്യന് സ്വാഭാവികമായും മനോബലമുണ്ടെങ്കിലും ചില സമയങ്ങളില്‍ നഷ്ടപ്പെടുകയും ചിലപ്പോള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. വരുന്നു. നെഗറ്റീവായിട്ടുള്ള ബാഹ്യശക്തി നമ്മളെ തളര്‍ത്തുന്നു.
ലോകത്ത് സ്വപ്നങ്ങളില്ലാത്ത മനുഷ്യരില്ല. സ്വപ്നങ്ങളില്ലാത്തവനെ മനുഷ്യഗണത്തില്‍ കൂട്ടുവാന്‍ പറ്റില്ല. അവന് വെറും ശൂന്യമെന്നേ പറയാന്‍ പറ്റൂ. ഇന്ന് ലോകം നിലനിന്നുപോകുന്നതുതന്നെ സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും അടിസ്ഥാനത്തിലാണ്.
പ്രപഞ്ചത്തിലെ ഓരോന്നും സ്വപ്നസാക്ഷാത്ക്കാരങ്ങളാണ്. എന്തിന് പറയുന്നു പ്രപഞ്ചം തന്നെ ദൈവത്തിന്റെ സൃഷ്ടിയാണ്. ഭൂമിയിലുള്ള ഓരോരോ വസ്തുക്കളും ജീവജാലങ്ങളും ദൈവത്തിന്റെ ആഗ്രഹസാഫല്യമാണ്.
ലോകത്ത് ഓരോ രാജ്യത്തും എന്തെല്ലാം പ്രസ്ഥാനങ്ങള്‍ ഏതൊക്കെ തരത്തിലുള്ള ഉപകരണങ്ങള്‍, സാധനസാമഗ്രികള്‍, എല്ലാം ഉണ്ടാകുകയും അവ മനുഷ്യന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന്റെ കാരണം അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്.
ഒരു നാട് അല്ലെങ്കില്‍ രാജ്യം വളരുന്നത് മനുഷ്യനില്‍ ഏറെ സ്വപ്നങ്ങളുള്ളതുകൊണ്ടാണ്. വമ്പന്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നുവേണ്ട എല്ലാം നമുക്ക് യഥേഷ്ടം കാണാന്‍ കഴിയുന്നത് ഓരോ വ്യക്തിയിലുമുള്ള ആഗ്രഹങ്ങള്‍ കൊണ്ടാണ്.
നമുക്ക് എത്രമാത്രം ഉയരങ്ങളില്‍ സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നുവോ അതിനോടൊപ്പം പ്രയത്നിക്കാനും തയ്യാറായാല്‍ തീര്‍ച്ചയായും ഉന്നതങ്ങളില്‍ എത്തിച്ചേരുവാനും എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുവാനും കഴിയും. ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല, സുഖവും സന്തോഷവുമൊക്കെ.
ഇവയൊക്കെ എല്ലാ മനുഷ്യനും എല്ലാ ജീവജാലകങ്ങള്‍ക്കും പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കാം. മനുഷ്യന് നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല. നമ്മള് സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകാതെ സമൂഹത്തില്‍ വ്യത്യസ്തനായി വളരാന്‍ പഠിക്കണം.
അപവാദങ്ങളെ അവഗണിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളും മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചാല്‍ വലിയ നിലയിലെത്താന്‍ കഴിയും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ഇതിനെല്ലാം നമുക്ക് അത്യന്താപേക്ഷിതമായി വേണ്ടത് മനോബലമാണ്.
മനോബലമുണ്ടെങ്കില് ശരീരബലമുണ്ടാകും. ഉണര്‍വ്വ്, ഉന്മേഷം, നല്ല ചിന്ത, നല്ല പ്രവൃത്തി എല്ലാം തന്നെ ജീവിതത്തില്‍ വന്നുചേരും. മനുഷ്യന് സ്വാഭാവികമായും മനോബലമുണ്ടെങ്കിലും ചില സമയങ്ങളില്‍ നഷ്ടപ്പെടുകയും ചിലപ്പോള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ കഴിയാതെയും വരുകയും ചെയ്യുന്നു.
നെഗറ്റീവായിട്ടുള്ള ബാഹ്യശക്തി നമ്മളെ തളര്‍ത്തുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ മനുഷ്യനില്‍ ഉണ്ടാകാതിരിക്കാനും അവനില്‍ ഉറങ്ങിക്കിടക്കുന്ന മനോബലത്തെ ഉണര്‍ത്തുവാനും അവയെ നിലനിര്‍ത്തി പ്രവര്ത്തനമണ്ഡലത്തിലൂടെ അവന്റെ സ്വപ്നങ്ങള്‍ സഫലീകരിച്ച് പരമോന്നതങ്ങളിലെത്തിച്ചേരുവാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം രത്നധാരണം തന്നെയാണെന്നുള്ളതില്‍ സംശയമില്ല.
ലോകത്ത് ധാരാളം മനുഷ്യര്‍ ഉന്നതനിലവാരത്തിലെത്തിക്കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല; രത്നം അടിസ്ഥാനപരമായ തത്വങ്ങളിലൂടെ തെരഞ്ഞെടുത്ത് അതിന് വേണ്ടുന്ന എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിച്ച് വിധി പ്രകാരം ധരിച്ചുകഴിഞ്ഞാല്‍ അപാരമായ ഊര്‍ജ്ജം നമ്മളുടെ മനസ്സിനെയും ശരീരത്തിനെയും ശക്തമായി ഉണര്‍ത്തുകയും അതിലൂടെ ശാരീരിക - മാനസിക ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യും.
നല്ല ചിന്തയിലൂടെ, നല്ല പ്രവൃത്തിയിലൂടെ സ്വപ്നസാക്ഷാത്ക്കാരത്തില്‍ തീര്‍ച്ചയായും എത്തിച്ചേരാന്‍ കഴിയും.
ഗണേശന് എസ്.
ജം കണ്‍സള്‍ട്ടന്റ്






