ബറെയ്ലി: വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും അടിച്ചു മാറ്റിയ വിദ്യാര്‍ത്ഥി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ബറെയ്ലിയിലാണ് സംഭവം. വീട്ടില്‍ നിന്ന് 8000 രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 22കാരിയായ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയത്. സ്കൂളിന്റെ ഉടമയുടെ മകള്‍ കൂടിയാണ് ഒളിച്ചോടിയ അധ്യാപിക.
ഡിസംബര്‍ 1നാണ് വിദ്യാര്‍ത്ഥി അധ്യാപികയ്ക്കൊപ്പം മുങ്ങിയത്. എന്നാല്‍ മകനെ കാണാണില്ലെന്ന് പിറ്റേന്ന് പുലര്‍ച്ചെയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. അധ്യാപികയുടെ പ്രേരണയാലാണ് തങ്ങളുടെ മകന് നാട് വിട്ടതെന്ന് ബാലന്റെ മാതാപിതാക്കള്‍ പറഞ്ഞു. അധ്യാപികയ്ക്ക് സ്വഭാവശുദ്ധി ഇല്ലായിരുന്നുവെന്നും കുട്ടിയുടെ പിതാവ് രാംവീര് ആരോപിച്ചു.
അതേസമയം ബാലന്റെ വീട്ടുകാരാണ് ഒളിച്ചോട്ടത്തിന് പിന്നിലെന്ന് ആരോപിച്ച് അധ്യാപികയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം തങ്ങളുടെ മകളെ ബാലന് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.






