
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും നാസിക്കിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിടി-എസ്എല്‍പി വിഭാഗത്തില്‍ പെട്ട ബോയിംഗ് -737 വിമാനമാണ് 'ഓട്ടോപൈലറ്റ്' സംവിധാനം തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
അടുത്തകാലത്തായി സ്പൈസ്ജെറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കര്‍ശന നടപടിയിലൂടെയാണ് കടന്നുപോകുന്നത്. ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ട് ഏപ്രില്‍ 90 പൈലറ്റുമാരെ വിലക്കിയിരുന്നു.







Comments