
തേഞ്ഞിപ്പാലം: അവസാന ദിവസം വരെ രണ്ടാം സ്ഥാനത്ത് കിടന്നിരുന്ന പാലക്കാട് അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് കിരിടം സ്വന്തമാക്കിയത്. മാര്‍ ബേസില്‍ കരുത്ത് തെളിയിച്ചിട്ടും സംസ്ഥാന കായികമേളയില്‍ കിരീടം നിലനിര്‍ത്താന്‍ എറണാകുളത്തിന് സാധീച്ചില്ല. 255 പോയിന്റോടെയാണ് പാലക്കാട് ഒന്നാസ്ഥാനത്തെത്തിയത്. 247 പേകയിന്റുകളുമായി എറണാകുളം രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്.
സ്കൂള്ുകളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ തന്നെയാണ് മുന്നില്‍. 177 പോയിന്റാണ് കോതമംഗലത്തിനുള്ളത്. 102 പോയിന്റുകളുമായി പാലക്കാട് കുമരംപുത്തുര്‍ സ്കൂളാണ് രണ്ടാം സ്ഥാനത്തുള്ളത്. പറളി, മുണ്ടൂര്‍, സ്കൂളുകളും പാലക്കാടിന്റെ കുതിപ്പിനായി കരുത്തായി. 50 പോയിന്റുകളുമായി കോതമംഗലം സെന്റ: ജോര്‍ജ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്.






