തിരുവനന്തപുരം: വൈദ്യുതി കുടിശിക രണ്ടര കോടി രൂപ കവിഞ്ഞതോടെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 28ന് ഇന്ത്യ സൗത്ത് ആഫ്രിക്ക ട്വന്റി 20 മത്സരം നടക്കാനിരിക്കേയാണ് നടപടി.
സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരനായ കെഎസ്എഫ്എല്‍ കമ്പനി വൈദ്യുതി കുടിശിക അടയ്ക്കാന്‍ തയ്യാറായില്ല. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള കമ്പനിക്കാണ് കുടിശിക അടയ്ക്കനുള്ള ഉത്തരവാദിത്തമെന്ന് കെസിഎ പറയുന്നു.






