ന്യുഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപകമായി വീണ്ടും റെയ്ഡ്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളലാണ് പരിശോധന നടക്കുന്നത്. 200 ഓളം പേര് കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെതിരെ അക്രമ പ്രതിഷേധത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് എന്‍.ഐ.എയും പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗവും ചേര്‍ന്ന് വീണ്ടും പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്.
തിങ്കളാഴ്ച രാത്രിയാണ് പരിശോധന തുടങ്ങിയത്. അസമില്‍ 21 പേര് അറസ്റ്റിലായതി. പിഎഫ്ഐ ദരാംഗ് ജില്ല പ്രസിഡന്റ് അനീഷ് അഹമ്മദ്, കുര്ഷദ് ആലം, സഹിദുള്‍ ഇസ്ലാം, രുഹുല്‍ അമീന്, സദാഗര്‍ അലി, സലെമ യെഷ്മിത്ര, റഫികുള് ഇസ്ലാം, ആഷിഖ് ഇക്ബാല്‍ എന്നിവരാണ് പിടിയിലായ പ്രമുഖര്‍.
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. രണ്ട് പേര് പിടിയിലായി. ഗാസിയാബാദില്‍ അഞ്ച് പേര് കസ്റ്റഡിയിലായി. സീതാപുര്‍, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരുകയാണ്.
മഹാരാഷ്ട്രയില്‍ താനെയിലും പൂനെയിലും വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ്. സംസ്ഥാനത്ത് 40 ലേറെ പേര് പിടിയിലായെന്നാണ് സൂചന. താനെയില്‍ മാത്രം നാലു പേര് പിടിയിലായി. നാസിക്കില്‍ രണ്ട് പേരെ പിടികൂടി. മലേഗാവ് ടൗണില്‍ അടക്കം പരിശോധന നടക്കുന്നുണ്ട്.
മധ്യപ്രദേശില്‍ എട്ട് ജില്ലകളില്‍ നടക്കുന്ന പരിശോധനയില്‍ ഇതുവരെ 21 പേര് പിടിയിലായി.
ഡല്‍ഹിയില്‍ വ്യാപകമായി പരിശോധനയാണ് നടക്കുന്നത്. ഷഹീന്‍ബാഗ്, നിസാമുദ്ദീന്‍ എന്നിവിടങ്ങളിലാണ് പരിശോധന കൂടുതല്‍. 12 പേര് ഇതിനകം കസ്റ്റഡിയിലായി.
കര്ണകയില് മാത്രം 45 പേര് അറസ്റ്റിലായി. ബി.ജെ.പി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞയാളെ കോയന്പത്തൂരില്‍ നിന്ന് പിടികൂടി.
സെപ്തംബര്‍ 22ന് രാജ്യവ്യാപകമായി 13 സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ദേശീയ ചെയര്‍മാനും സെക്രട്ടറിയുമടക്കം നിരവധി പ്രമുഖര്‍ കേരളത്തില്‍ നിന്നും പിടിയിലായിരുന്നു. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നും കേരളത്തിലെ പ്രമുഖരുടെ പട്ടിക ഇവര്‍ തയ്യാറായിക്കിയിരുന്നുവെന്നും ഇ.ഡിയും എന്‍.ഐ.എയും കോടതിയില്‍ അറിയിച്ചിരുന്നു.
റെയ്ഡിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിലെ അക്രവവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ പേരാണ് അറസറ്റിലായിരിക്കുന്നത്. കോട്ടയത്ത് ബേക്കറിയും കെ.എസ്.ആര്.ടി.സി ബസും ആക്രമിച്ച നാലു പേരെ ഇന്ന് പിടികൂടി. നാസറുള്ള, ഷമീര്‍ സലീം, ഷാനുല്‍ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് പിടിയില്‍. കോട്ടമുറിയിലെ ബേക്കറിയും തെള്ളകത്ത് ബസും തകര്‍ത്ത കേസിലാണ് അറസ്റ്റ്.






